Skip to main content

സാന്ത്വനമായി മെഡിഫിറ്റ് മെഡിക്കൽ ക്യാമ്പ്

 

 ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷന്റെ നേതൃത്വത്തിൽ മെഡിഫിറ്റ് മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷൻ പാണ്ടിക്കാട് പ്ലസന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.

കെ റഫീഖ ഉദ്ഘാടനം ചെയ്തു.

 

 അലോപ്പതി,ആയുർവേദം ഹോമിയോ എന്നീ വിവിധ ചികിത്സാ മേഖലകളെ സംയുക്തമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വണ്ടൂർ നിംസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം ,ഈ എൻ ടി , നേത്രരോഗ വിഭാഗം, ശിശുരോഗ വിഭാഗം , ദന്തരോഗ വിഭാഗം, ഫിസിയോതെറാപ്പി എന്നീ ഡിപ്പാർട്ട്മെന്റുകളിലെ എട്ട് ഡോക്ടർമാരും ,ആയുർവേദ വിഭാഗത്തിൽ ജനറൽ മെഡിസിൻ പകർച്ചവ്യാധി വിഭാഗം സ്ത്രീ രോഗ വിഭാഗം ന്യൂറോളജി എന്നിവയിൽ നിന്ന് എട്ടു ഡോക്ടർമാരും ,ഹോമിയോ വിഭാഗത്തിൽ അഞ്ചു ഡോക്ടർമാരും രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുകയും എല്ലാ രോഗികൾക്കും മരുന്നുകൾ നൽകുകയും ചെയ്തു. ഡയറ്റീഷ്യന്റെ സേവനവും ക്യാമ്പിൽ ലഭ്യമാക്കി.

 

അഞ്ഞൂറോളം രോഗികൾക്ക് ആവശ്യമായമരുന്നുകൾ , രക്ത പരിശോധനകൾ എന്നിവ ക്യാമ്പിൽ സൗജന്യമായി നൽകി. പാണ്ടിക്കാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉള്ള ജനങ്ങൾക്ക് ക്യാമ്പിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

 

ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷൻ അംഗം കെ.ടി അജ്മൽ അധ്യക്ഷനായി. ചടങ്ങിൽ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ റാബിയത്ത് വിശിഷ്ടാതിഥിയായി.പഞ്ചായത്ത്, വൈസ് പ്രസിഡന്റ് പി എച്ച് ഷമീം ,സ്ഥിരം സമിതി ചെയർമാൻ പി.ആർ രോഹിത്നാഥ്, പഞ്ചായത്ത് അംഗമായ കെ.കെ സദക്കത്തുള്ള ,പുതു കുന്നൻ നാസർ ,എ.ടി. ഉമ്മർ ,നിംസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ അജ്മൽ നാസർ നീലാമ്പ്ര ഡോക്ടർ പി.സുനിൽ ബാബു, ഡോക്ടർ ബിനു ഭായി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ജിതേഷ് ,നിംസ് ആശുപത്രി ചീഫ് ഓപ്പറേഷൻസ് മാനേജർ പത്മകുമാർ , പി.ആർ മഹേഷ്, കോഡിനേറ്റർ ഒ. കെ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

ReplyForward

date