Skip to main content

ഹരിതകര്‍മ്മ സേനയുടെ വാര്‍ഷികാഘോഷം നടത്തി

ആലപ്പുഴ: വീയപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ വാര്‍ഷികാഘോഷവും സെമിനാറും നടത്തി. പായിപ്പാട് ആശ്വാസ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ്, ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി എന്നിവര്‍ ക്ലാസ് നയിച്ചു. വിളംബര ഘോഷയാത്രയും കലാപരിപാടികളും നടത്തി.
 

date