Skip to main content
പട്ടയവിതരണോദ്ഘാടനം നടത്തി

പട്ടയവിതരണോദ്ഘാടനം നടത്തി

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനി നിവാസികള്‍ക്ക് നല്‍കുന്ന പട്ടയവിതരണ ഉദ്ഘാടനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു.

കട്ടിപ്പാറ പഞ്ചായത്തിലെ മലമുകളിലുള്ള കാക്കണഞ്ചേരി പണിയ കോളനിയിലെ 10 കുടുംബങ്ങള്‍ക്കു താഴെ കല്ലുള്ളതോട് ഭാഗത്ത് ആദിവാസി പുനരധിവാസ വികസന മിഷന്‍ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്.

കട്ടിപ്പാറ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, സ്ഥിരം സമിതി അംഗങ്ങളായ അനില്‍ ജോര്‍ജ്, ബേബി രവീന്ദ്രന്‍, മുഹമ്മദ് ഷാഹിം, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ എം.കെ മെഹറൂഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date