Skip to main content

കോട്ടയം ജില്ലയിൽ 10 ക്യാമ്പുകൾ

 

കോട്ടയം:  മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 154 കുടുംബങ്ങളിലെ  479 പേരാണ് ക്യാമ്പുകളിലുള്ളത്.  ചങ്ങനാശേരി  താലൂക്ക്  - 3,   കോട്ടയം - 1,   മീനച്ചിൽ  - 5,   വൈക്കം- 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
177 പുരുഷന്മാരും 202 സ്ത്രീകളും 100 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 24 പേരും  ചങ്ങനാശേരിയിൽ 285 പേരും  മീനച്ചിലിൽ 162 പേരും  വൈക്കത്ത് എട്ടു പേരുമാണ്  ക്യാമ്പിൽ കഴിയുന്നത്.

date