Skip to main content

കോട്ടയം ജില്ലയിൽ 62 ക്യാമ്പുകൾ; 2514 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

 

കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 917 കുടുംബങ്ങളിലെ 2514 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.   ചങ്ങനാശേരി  താലൂക്ക്  - 7,   കോട്ടയം - 37,   മീനച്ചിൽ  - 7, കാഞ്ഞിരപ്പള്ളി - 3,  വൈക്കം- 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
1015 പുരുഷന്മാരും 1055 സ്ത്രീകളും 444 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1448 പേരെയും  ചങ്ങനാശേരിയിൽ 365 പേരെയും  മീനച്ചിലിൽ 218 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും  വൈക്കത്ത് 288 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

date