Skip to main content

വേങ്ങര വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആക്കും 50 ലക്ഷം രൂപ അനുവദിച്ചു

വേങ്ങര വില്ലേജ് ഓഫീസിനെ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തോടെ സ്മാര്‍ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി പി. കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അറിയിച്ചു. സ്മാര്‍ട്ട് റവന്യു ഓഫീസുകള്‍ പദ്ധതിപ്രകാരം ഇ- ഗവേണ്‍സ് അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ച് പൊതുജനങ്ങള്‍ക് സേവനങ്ങള്‍ വേഗത്തില്‍ നല്‍കുക എന്ന പദ്ധതിയുടെ ഭാഗമായാണ് വേങ്ങര വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നത്. ഈ പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിക്കുന്ന 40 വില്ലേജ് ഓഫീസുകളില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെട്ടിട്ടുള്ള രണ്ട് വില്ലേജ് ഓഫീസുകളില്‍ ഒന്നാണ് വേങ്ങര വില്ലേജ് ഓഫീസ്. തിരൂരങ്ങാടി താലൂക്കിന് കീഴില്‍ കൂടുതല്‍ ജനസംഖ്യയുള്ള വില്ലേജുകളില്‍ ഒന്നായ വേങ്ങര വില്ലേജ് സ്മാര്‍ട്ടാകുന്നത് പൊതുജനങ്ങള്‍ക് ഏറെ ഗുണകരമാകും.
 

date