Skip to main content

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മലയാളം, അറബിക് വിഭാഗങ്ങള്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ 'അറബി മലയാളവും കേരളസംസ്‌കാരവും' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ  ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അബ്ദുസലാം കണ്ണിയന്‍ അധ്യക്ഷനായി. 'ഭാഷാ ചരിത്ര മുദ്രകള്‍ അറബി മലയാളത്തില്‍' എന്ന വിഷയത്തില്‍ മലയാളം സര്‍വകലാശാല ഭാഷാ ശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സി. സൈതലവി, 'മാപ്പിളപ്പാട്ടുകളിലെ അറബി കവിതയുടെ സ്വാധീനം' എന്ന വിഷയത്തില്‍ കവിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ  മൊയ്തു മാസ്റ്റര്‍ വാണിമേല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ്, ഐ.ക്യു. എ.സി കോര്‍ഡിനേറ്റര്‍ ഡോ. ആബിദ ഫാറുഖി, വിവിധ വകുപ്പ് മേധാവി ഡോ. കെ.പി രതീഷ്, പി.ശിഹാബുദ്ദീന്‍, കെ.സി ത്വാഹിര്‍, മൊയ്തീന്‍ കുട്ടി കല്ലറ, പ്രവീണ്‍ രാജ്,  കെ. അര്‍ഷക്, ഡോ. ഇന്ദുലേഖ, വിദ്യാര്‍ഥികളായ ഫിദ, ത്വാഹിറ ബീഗം എന്നിവര്‍ സംസാരിച്ചു

date