Skip to main content

സൈനിക സമ്പര്‍ക്ക പരിപാടി 20 ന്

വിമുക്ത ഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി കേരള സംസ്ഥാന എക്‌സ് സര്‍വ്വീസ് ലീഗിന്റെയും കീഴാറ്റൂര്‍ എക്‌സ് സര്‍വീസ്‌മെന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഈ മാസം 20 ശനിയാഴ്ച സൈനിക സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10.00 മണിക്ക് കീഴാറ്റൂര്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ സെന്ററില്‍ വെച്ചാണ് പരിപാടി. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റന്‍ പി. സോമസുന്ദരന്‍ അദ്ധ്യക്ഷനായിരിക്കും. ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എച്ച് മുഹമ്മദ് അസ്‌ലം വിമുക്ത ഭടന്മാരുടെ സര്‍വ്വീസ് രേഖകളും കുടുംബ, ആശ്രിത, സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കും. സംശയ നിവാരണത്തിനായി വരുന്നവര്‍ ഡിസ്ചാര്‍ജ് ബുക്ക്, പെന്‍ഷന്‍ ബുക്ക്, പി.പി.ഒ, ആധാര്‍ തുടങ്ങി അനുബന്ധ രേഖകളുമായി എത്തണം

date