Skip to main content

കൂടിക്കാഴ്ച തിയ്യതിയില്‍ മാറ്റം

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വെച്ച് ഈ മാസം 9 ചൊവ്വാഴ്ച നടത്താനിരുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍മാരുടെ കൂടിക്കാഴ്ച 8 ാം തിയ്യതി തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ല. 10,11 തിയ്യതികളിലെ കൂടിക്കാഴ്ച അതത് തിയ്യതികളില്‍ തന്നെ നടക്കും.

പഠനോപകരണ കിറ്റ്  വിതരണം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  പദ്ധതിയിലും  ഓട്ടോ മൊബൈല്‍  വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും   അംഗങ്ങളായ തൊഴിലാളികളുടെ  അഞ്ചാം ക്ലാസ്സ്  വരെ പഠിക്കുന്ന  കുട്ടികള്‍ക്കുളള  പഠനോപകരണ കിറ്റ് വിതരണം ഓട്ടോ മൊബൈല്‍  വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമ പദ്ധതി  ബോര്‍ഡ് മെമ്പര്‍ കെ. ബാലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം അബ്ദുള്‍ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ക്ലാര്‍ക്ക് ഷൈനി.എ, വി.പ്രഭാകരന്‍, എന്‍.അറമുഖന്‍ , കോയ മങ്കട , അച്യുതന്‍, നൗഫല്‍ കെ  എന്നിവര്‍ സംസാരിച്ചു.  

date