Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ്ടു, വി.എച്ച്.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. പരീക്ഷാതീയതിയിലും അപേക്ഷാതീയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശിക ഉണ്ടായിരിക്കരുത്. ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോമിന്റെ മാതൃക ww.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 0483 2732001.
ലേലം ചെയ്യുന്നു
പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് പ്രദേശവാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന അഞ്ച്  പൈന്‍ മരങ്ങള്‍ ഈ മാസം 17 ന് രാവിലെ 11 ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ മുദ്രവെച്ച കവറില്‍ ആയിരം രൂപ നിരതദ്രവ്യം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തത് സഹിതം മത്സ്യഭവന്‍ പരപ്പനങ്ങാടി ഓഫീസില്‍ 16 ന്  വൈകിട്ട് നാലിനകം അപേക്ഷിക്കണം.

date