Skip to main content

ശൈലി ആപ്പ്: ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കി

മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗങ്ങളുടെ രോഗനിര്‍ണയത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ശൈലി ആപ്പ് ഉപയോഗിച്ച് സര്‍വേ നടത്തുന്നതിന് ആശാവര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനം നടത്തി. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ഉദ്ഘാടനം നിര്‍വഹിച്ചു. മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിജേഷ്, അനീഷ, അരുണ്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സുജാത, ശൈലജ, അമ്പിളി, കവിത, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

date