Skip to main content

പേവിഷബാധ; ജില്ലയില്‍ പ്രതിരോധ വാക്‌സിന് ക്ഷാമമില്ല

 

 

ജില്ലയില്‍ പേവിഷബാധയുടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വാക്‌സിന് ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നഗരത്തിലെ കൊപ്പം ജങ്ഷനില്‍ കഴിഞ്ഞദിവസം ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായക്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റ് പരുക്കേറ്റ സാഹചര്യത്തിലാണ് ഡി.എം.ഒ. ഇക്കാര്യം അറിയിച്ചത്. കടിച്ച നായ പിന്നീട് ചത്തു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ നായയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കുത്തിവയ്പ്പ് എടുക്കണം. ഇതിനാവശ്യമായ റാബീസ് വാക്‌സിന് ജില്ലയില്‍ ക്ഷാമമില്ലെന്നും വരുന്ന മുറക്ക് ആളുകള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date