Skip to main content

ഹിന്ദി അധ്യാപക കോഴ്‌സ്: ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം

 

 

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവും ലഭിക്കും. ഈ ഗ്രാന്റ് വഴി പട്ടികജാതി, മറ്റ് അര്‍ഹവിഭാഗത്തിന് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 16നകം പ്രിന്‍സിപ്പാള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0473 4296496, 8547126028.

date