Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ (200 മണിക്കൂര്‍. യോഗ്യത -പ്ലസ് ടു),
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍( യോഗ്യത- 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ പത്താം ക്ലാസ്സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്),
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ്(യോഗ്യത-പ്ലസ് ടു) എന്നിവയാണ് കോഴ്‌സുകള്‍. 
അപേക്ഷ കോളേജില്‍ സമര്‍പ്പിക്കണം. അവസാന തിയതി: ഓഗസ്റ്റ് 20. ഫോണ്‍ : 0479 2435370, 8547005018

date