Skip to main content
ഫറോക്കിലുയരുന്നത് ജനകീയ റെസ്റ്റ് ഹൗസ് - മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

ഫറോക്കിലുയരുന്നത് ജനകീയ റെസ്റ്റ് ഹൗസ് - മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്കിലുയരുന്നത് ജനകീയ റെസ്റ്റ് ഹൗസെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ നിർമ്മിക്കുന്ന പുതിയ ഫറോക്ക് റെസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 

റെസ്റ്റ് ഹൗസ് നവീകരണം മലബാറിലെ ടൂറിസം മേഖലയെ ഉണർത്തുമെന്ന് മന്ത്രി പറഞ്ഞു. നഗരഹൃദയത്തിലുള്ള റെസ്റ്റ് ഹൗസിനു സമാനമായ രീതിയിലുള്ള സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുക. 2023 നകം നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

 

ഫറോക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗം കാര്യാലയത്തിന് സമീപമാണ് പുതിയ റെസ്റ്റ്ഹൗസ് നിർമ്മിക്കുന്നത്. 5.84 കോടി രൂപ ചിലവിലാണ് കെട്ടിട നിർമ്മാണം. 

 

കോഴിക്കോട് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ആർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.സൂപ്രണ്ടിങ്‌ എൻജിനീയർ എ മുഹമ്മദ് സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ ഉബൈബ നന്ദിയും പറഞ്ഞു.

date