Skip to main content
യുവത്വത്തിന്റെ പ്രസരിപ്പിൽ കയാക്കിങ് മത്സരം

യുവത്വത്തിന്റെ പ്രസരിപ്പിൽ കയാക്കിങ് മത്സരം

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരിയിലെ പുലിക്കയം വേദിയാവുമ്പോൾ മത്സരത്തിലെ യുവജന പങ്കാളിത്തം ശ്രദ്ധേയമായി. സാഹസിക ടൂറിസത്തിന്റെ അനന്ത സാധ്യതകളിൽ ഭാവിയും സന്തോഷവും കണ്ടെത്തുന്ന മത്സരാർത്ഥികളിൽ ഭൂരിഭാഗവും യുവ ജനങ്ങളാണന്നതാണ് മേളയുടെ ആവേശം. 

 

സ്ലാലോം പ്രൊഫഷണൽ വനിതാ മത്സരത്തിൽ പങ്കെടുത്ത ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവരുടെ പ്രായം 19, 21, 22 എന്നിങ്ങനെയാണ്. സ്ലാലോം പ്രൊഫഷണൽ പുരുഷ വിഭാഗം മത്സരത്തിലെ വിജയികളും 21, 22, 25 വയസുള്ള യുവാക്കളാണ്. എക്സ്ട്രിം സ്ലാലോം പ്രൊഫഷണൽ പുരുഷ- വനിതാ മത്സരത്തിലും വിജയികൾ യുവാക്കൾ തന്നെ.

date