Skip to main content

'സ്വാതന്ത്ര്യാമൃതം' ഫ്രീഡം ഈവ് ജില്ലാ ഭരണകൂടത്തിന്റെ 'ഓപ്പണ്‍ മൈക്ക്' നാളെ (ഓഗസ്റ്റ് 14)

76 മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ 'ഫ്രീഡം ഈവ്'  ഓപ്പണ്‍ മൈക്ക് ഒരുക്കുന്നു. നാളെ (ഓഗസ്റ്റ് 14) വൈകീട്ട് അഞ്ച് മണിക്ക് ഭട്ട് റോഡ് ബ്ലിസ് പാര്‍ക്കില്‍ ആരംഭിക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. പാട്ട്, ഡാന്‍സ്, സ്‌കിറ്റ്, മൈം തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള അവതരണങ്ങള്‍ നടത്താം. വേദിയില്‍ ഒരുക്കുന്ന രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാകും അവസരം നല്‍കുക. 

 

വിപുലമായ ആഘോഷപരിപാടികളാണ് 'സ്വാതന്ത്ര്യാമൃതം' എന്ന തലക്കെട്ടില്‍ ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തോളം പേരെ അണിനിരത്തി ഭട്ട് റോഡ് ബീച്ചിലെ മണലില്‍ 75 ന്റെയും ത്രിവര്‍ണ്ണ പതാകയുടെയും മാതൃകയില്‍ തീര്‍ക്കുന്ന ഹ്യുമന്‍ ഫോര്‍മേഷനാണ് പ്രധാന ആകര്‍ഷണം. ട്രഷര്‍ ഹണ്ട്, ഫ്രീഡം ഫോട്ടോഗ്രാഫി, രംഗോളി കോമ്പറ്റീഷന്‍, ഫ്രീഡം ഫാന്‍സി ഡ്രസ്സ് കോമ്പറ്റീഷന്‍ തുടങ്ങി വിവിധങ്ങളായ സാമൂഹ്യ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്.

date