Skip to main content

മോട്ടിവേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയില്‍ മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  രണ്ട് ഒഴിവുകളാണുള്ളത്. ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉണ്യാലിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.  പ്രതിമാസം പതിനായിരം രൂപയാണ് വേതനം. പങ്കെടുക്കാന്‍ താല്‍പ്പര്യമുളള  ഉദേ്യാഗാര്‍ത്ഥികള്‍ വെളള കടലാസില്‍ തയ്യാറാക്കിയ  വിശദമായ ബയോഡേറ്റ, ഫോട്ടോ, യോഗ്യതയുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഹാജരാവണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.     വിശദ വിവരങ്ങള്‍ക്ക്  0494-2666428 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇമെയില്‍ : ddfisheriespni@gmail.com

date