Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഓംബുഡ്സ്മാൻ സിറ്റിംഗ്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ സിറ്റിംഗ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ നീർത്തട വികസന വരമ്പ് നിർമ്മാണ പ്രവൃത്തി പരിശോധിച്ച് നിർദേശങ്ങൾ നൽകി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സീമ കൂഞ്ചാൽ, ജോയിന്റ് ബി.ഡി.ഒ പ്രദീപൻ ടി പി എന്നിവർ പങ്കെടുത്തു. ഓംബുഡ്സ്മാനുള്ള  പരാതികൾ ombudsmanmgnregskannur@gmail.com എന്ന മെയിൽ വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം.

 

മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

 

2022ലെ പ്ലസ്ടു പൊതുപരീക്ഷയിൽ കണക്ക്, സയൻസ് വിഷയമായി വിജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. താമസ ഭക്ഷണ സൗകര്യത്തോടെ ഒരു വർഷത്തെ പരീശീലന നൽകും. പ്ലസ്ടു കോഴ്സുകൾക്ക് ലഭിച്ച മാർക്കിന്റെയും 2022ലെ കീം പരീക്ഷാ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷ, മാർക്ക്ലിസ്റ്റ്, നീറ്റ് എക്സാം സ്‌കോർ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ സഹിതം സെപ്റ്റംബർ പത്തിന് മുമ്പ് ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ജില്ലാ ഐടിഡിപി ഓഫീസിലോ സമർപ്പിക്കണം. ഫോൺ: പേരാവൂർ-9496070386, കൂത്തുപറമ്പ്-9496070387, ഇരിട്ടി-9496070388, തളിപ്പറമ്പ്-9496070401, ആറളം-9496070393, കണ്ണൂർ-0497 2700357.

 

പഠനമുറി നിർമ്മാണ ധനസഹായം

 

എടക്കാട്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കൂത്തുപറമ്പ് നഗരസഭാ പരിധിയിലെ ഹൈസ്‌കൂൾ മുതൽ പ്ലസ്ടു വരയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ സംസ്ഥാന/ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്നവരായിരിക്കണം. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും 800 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരുമാവണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ അഞ്ച്. ഫോൺ: 9947654005

 

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (501/2017) തസ്തിക തെരഞ്ഞെടുപ്പിന് 2021 ഏപ്രിൽ നാലിന് നിലവിൽ വന്ന 180/2021/doc റാങ്ക് പട്ടിക 2022 ഏപ്രിൽ 29ന് കാലാവധി അവസാനിച്ചതിനാൽ 2022 ഏപ്രിൽ 30 മുതൽ റദ്ദായി.

 

താൽപര്യപത്രം ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 300 പട്ടികവർഗ യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്ക് തൊഴിൽ നേടാനുള്ള മൂന്നു  മാസത്തെ പരിശീലനം നൽകുതിന് താൽപര്യമുള്ള അംഗീകൃത പരിശീലന സ്ഥാപനങ്ങൾ/ഏജൻസികൾ എന്നിവരിൽ നിന്ന്  താൽപര്യപത്രം ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിനകം താൽപര്യപത്രം ഐ ടി ഡി പി ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 0497 2700357.

date