Skip to main content

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം  വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഇന്ന്  (സെപ്തംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക്  മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതായും അറിയിപ്പിൽ പറയുന്നു.

date