Skip to main content

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാം 

 

മുസ്ലീം, ക്രിസ്ത്യൻ, ജൈൻ, സിഖ്, പാഴ്സി, ബുദ്ധ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 20. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന് പരമാവധി 50,000 രൂപ നൽകും. തുക  തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന നൽകും. അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാരിൽ നിന്നോ ഏജൻസികളിൽ നിന്നോ സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സമ്പത്തിക വർഷത്തിൽ ഭൂമിയുടെ കരം ഒടുക്കിയ രശീതിന്റെ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, വീട്‌ റിപ്പയർ ചെയ്യേണ്ടതിനും വിസ്തീർണം 1200 സ്‌ക്വ.ഫീ കുറവാണ് എന്ന സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസർ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ/ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ / പഞ്ചായത്ത്‌ സെക്രട്ടറി നൽകുന്ന 10 വർഷത്തിനുള്ളിൽ ഭവന നിർമ്മണത്തിനും ആനൂകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ഡെപ്യൂട്ടി കലക്ടർ (ജനറൽ), ജില്ല നൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ്.

date