Skip to main content

215 നിയമനം: ഓണസമ്മാനവുമായി പൊതുവിദ്യാഭ്യാസവകുപ്പ്

 

215 എൽ പി എസ് ടി നിയമനത്തിലൂടെ ഓണസമ്മാനമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ജില്ലയിൽ ഒരു ലിസ്റ്റിൽ നിന്നും ഇത്രയും നിയമനങ്ങൾ ഒന്നിച്ച് നടത്തുന്നത് ഇതാദ്യമാണ്.

തൊട്ടുമുൻപുള്ള പി എസ് സി ലിസ്റ്റിലെ മുഴുവൻ (198) പേരെയും നിയമിച്ചതിനാലാണ് പുതിയ ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നത്. എന്നാൽ താൽക്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ ഉത്തരവിറക്കുകയായിരുന്നു. പുതിയ അധ്യാപകർ എത്തുന്നതോടെ താൽക്കാലിക അധ്യാപകർ ചുമതല ഒഴിയേണ്ടി വരും. നിലവിലുള്ള താൽക്കാലിക അധ്യാപകരിൽ ഭൂരിഭാഗവും പി എസ് സി ലിസ്റ്റിൽ ഉള്ളവരാണ്. ലിസ്റ്റിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ മിക്കയിടത്തും അവർക്ക് തന്നെ തുടരാനും കഴിയും.

അധ്യാപകനിയമന ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ ഉപഡയറക്ടർ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കുന്ന പുതിയ അധ്യാപകർക്ക് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിവസം തന്നെ ജോലിയിൽ പ്രവേശിക്കാനാവും. അധിക തസ്തിക ഉൾപ്പെടെ അമ്പതിലേറെ ഒഴിവുകൾ ഇനിയും ഉണ്ടാകാൻ സാധ്യത ഉള്ളതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.

date