Skip to main content

സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതിയുമായി തളിക്കുളം ഗ്രാമപഞ്ചായത്ത്

 

ജില്ലയിൽ ആദ്യമായി സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതിക്ക് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് തളിക്കുളം ആനിമൽ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ്  പദ്ധതി  നടപ്പിലാക്കുന്നത്.  പേവിഷബാധ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത നിർവഹിച്ചു.

തളിക്കുളം സെന്ററിലും മറ്റുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ തളിക്കുളം ആനിമൽ കെയർ സൊസൈറ്റി പ്രവർത്തകരുടെ സഹായത്തോടെ പിടിച്ച് വാക്‌സിനേറ്റ് ചെയ്ത് പേവിഷബാധയിൽ നിന്നും സംരക്ഷണം ഏർപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പഞ്ചായത്തിലെ എല്ലാ വളർത്തുനായ്ക്കൾക്കും സെപ്റ്റംബർ 15 നുള്ളിൽ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്  പൂർത്തിയാക്കും. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, കെ കെ സൈനുദ്ദീൻ, മൃഗസംരക്ഷണ വകുപ്പിലെ  അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർമാരായ ഡോ. ബാബുരാജ്, ഡോ. സുരേഷ്, തളിക്കുളം ഗ്രാമപഞ്ചായത്തിലെ വെറ്റിനറി സർജനായ ഡോ.സന്തോഷ് പി ടി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബിജോയ് രമ്യ,  സുരേഷ്, അറ്റന്റന്റ് അനിത, തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ രമേശ്, ഷൈലേഷ്, ബൈജു, സജു, സത്യൻ എന്നിവർ പങ്കെടുത്തു.

date