Skip to main content

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

 

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 

'കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍' എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിംഗ് മത്സരവും കേരള നവോത്ഥാനം -സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ പ്രബന്ധ രചനാ മത്സരവും നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ട്രേറ്റില്‍ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ഫോണ്‍ നമ്പര്‍
വകുപ്പ് ഡയറക്ടറേറ്റ് -0471 2727379, 2727379. 
എറണാകുളം മേഖലാ ഓഫീസ് 0484 2429130, 2983130

date