Skip to main content

നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് 

 

തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പ്  സെപ്തംബര്‍ 15 നകം സംസ്ഥാനത്തെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേ വിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാന്‍ സജ്ജമാണ്. 

അടുത്തഘട്ടത്തില്‍ 15-ാം തീയതിക്ക് ശേഷം റെസിഡന്‍സ് അസോസ്സിയേഷനുകളും ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് തെരുവ് നായ്ക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കും. എറണാകുളം ജില്ലയിലെ എല്ലാ ഉടമകളും നായ്ക്കളേയും, പൂച്ചകളേയും സര്‍ക്കാര്‍ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെയ്പിന് വിധേയമാക്കുന്നതോടൊപ്പം തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സും  എടുക്കണമെന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എന്‍. ഉഷാറാണി അറിയിച്ചു

date