Skip to main content
പാലിയേറ്റീവ് രോഗികൾക്ക് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോസി ജോഷി  ഓണ സമ്മാനം വിതരണം ചെയ്യുന്നു.

പാലിയേറ്റിവ് രോഗികൾക്ക്  ഓണ സമ്മാനവുമായി  പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്

 

ഓണക്കാലത്ത് സാന്ത്വന പരിചരണത്തിൽ കഴിയുന്നവർക്ക്‌ ഓണസമ്മാനവുമായി പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ വിവിധ വാർഡുകളിലായി 34 പാലിയേറ്റിവ് രോഗികൾക്കാണ് ഓണസമ്മാനം വിതരണം ചെയ്തത്.

 ജനകീയ പങ്കാളിത്തത്തോടെ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്, പുത്തൻവേലിക്കര താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ വിഭാഗം, പ്രസന്റേഷൻ കോളേജ്,വി. സി. എച്ച്. എസ്. എസ് സ്കൂൾ പുത്തൻവേലിക്കര എൻഎസ്എസ് യൂണിറ്റ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

ഓണം സമൃദ്ധമായി കൊണ്ടാടുമ്പോൾ പാലിയേറ്റീവ് രോഗികളെ ചേർത്ത് പിടിക്കുക, അവരെയും ആഘോഷങ്ങളുടെ ഭാഗമാകുക എന്ന  ലക്ഷ്യത്തോടെയാണ് താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി ഓണസമ്മാനം വിതരണം ചെയ്തത്.

 ഉദ്ഘാടനം പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി നിർവഹിച്ചു.പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും ഒരു വാർഡിൽ നിന്ന് രണ്ടു വീതം തിരഞ്ഞെടുത്തു 34 പാലിയേറ്റീവ് രോഗികൾക്കാണ് ഓണസമ്മാനം നൽകിയത്.

date