Skip to main content

ഓണത്തിന് ന്യായ വിലയിൽ പച്ചക്കറി: അങ്കമാലിയിൽ കൃഷിവകുപ്പിന്റെ   10 ഓണചന്തകൾ

 

* ഞായറാഴ്ച പ്രവർത്തനമാരംഭിക്കും

ഓണത്തിന് ന്യായവിലയിൽ പച്ചക്കറികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പത്ത് ഓണച്ചന്തകൾക്ക്‌ തുടക്കമാകും. ഓണ ചന്തകൾ ഞായറാഴ്ച ( സെപ്റ്റംബർ 4)ആരംഭിക്കും.ബ്ലോക്ക്‌ പരിധിയിലെ കറുകുറ്റി, കാലടി, മൂക്കന്നൂർ, തുറവൂർ,മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ - നീലീശ്വരം, കാഞ്ഞൂർ പഞ്ചായത്തുകളിലും. ബ്ലോക്ക് തലത്തിലുമാണ് ഓണചന്തകൾ ആരംഭിക്കുക. സെപ്റ്റംബർ 7വരെ ചന്തകൾ പ്രവർത്തിക്കും.

ഓണക്കാലത്ത് വില നിയന്ത്രിക്കുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികൾ വിൽപ്പനയ്ക്കായി ചന്തകളിൽ ലഭ്യമാക്കുക.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിഭവനുകൾ വഴി വിപണിയിലെ സംഭരണ വിലയേക്കാൾ 10% വരെ അധികം തുക നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ചേന, കായ, ഇഞ്ചി, തുടങ്ങിയവ  പ്രാദേശിക കർഷകരിൽ നിന്നും  മറ്റു പച്ചക്കറികൾ ഹോട്ടികോർപ്പ് വഴിയും ഓണ ചന്തകളിൽ  എത്തിക്കും. പച്ചക്കറികൾ വിപണി വിലയേക്കാൾ  30% കുറവിൽ ഓണ ചന്തയിൽ  ലഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്തകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു .

date