Skip to main content

അധ്യാപകദിനാഘോഷം ;  എറണാകുളം റവന്യൂ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (05)

 

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടന്ന അധ്യാപക ദിനാഘോഷം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഈ വർഷം വിപുലമായി ആഘോഷിക്കുന്നു. റവന്യൂ ജില്ലാതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിക്കും. തിങ്കളാഴ്ച്ച (സെപ്തംബർ 05 ) രാവിലെ 10:30ന് കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

 വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി .ജി. അലക്സാണ്ടർ അധ്യാപകദിന സന്ദേശം നൽകും. വിദ്യാഭ്യാസ ഓഫീസർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സർവ്വീസിൽ 33 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ ആദരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895398197

date