Skip to main content

ശുചിത്വ സാഗരം സുന്ദരതീരം: വിദ്യാർത്ഥികൾക്കായി   ചിത്ര രചന, പോസ്റ്റർ നിർമാണ മത്സരങ്ങൾ 

 

വൈപ്പിൻ: കടലും കടലോരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശ മേഖലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായിചിത്രരചന, പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 304 വിദ്യാർത്ഥികൾ പങ്കെടുത്തു.

എൽ.പി വിഭാഗത്തിനായി നടത്തിയ ചിത്ര രചന മത്സരത്തിൽ 148 വിദ്യാർഥികളും പോസ്റ്റർ നിർമ്മാണ മത്സരത്തിൽ യു.പി വിഭാഗത്തിലെ 98 വിദ്യാർഥികളും ഹൈസ്‌കൂൾ വിഭാഗത്തിൽ 58 വിദ്യാർത്ഥികളുമാണ് പങ്കെടുത്തത്. 

മത്സരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ആർട്ടിസ്റ്റ് കെ.കെ ശശി, ഫിഷറീസ്    ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എക്സ്റ്റൻഷൻ ഓഫീസർ കെ.ഡി രമ്യ തുടങ്ങിയവർ പങ്കെടുത്തു

date