Skip to main content
ജില്ലാ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണക്കാല ഊര്‍ജിത പാല്‍ പരിശോധനാ ക്യാംപ് ജില്ല കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യുന്നു.

പാലിന്റെ ഗുണമേന്മ ഉറപ്പാക്കണം: ജില്ലാ കളക്ടർ

 

പാലിന്റെ ആവശ്യകത കൂടുതലുള്ള ഓണക്കാലത്ത് വിപണിയിൽ ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ്. ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊർജിത പാൽ പരിശോധന ക്യാമ്പും ഇൻഫർമേഷൻ സെന്ററും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. പാലിന്റെ   പ്രധാന ഗുണഭോക്താക്കൾ കുട്ടികളാണ്. അവരുടെ ആരോഗ്യവും സുരക്ഷയുമെല്ലാം പാലുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണക്കാർക്ക് ഗുണമേന്മയുള്ള പാൽ ഓണക്കാലത്തു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

ഓണത്തോടനുബന്ധിച്ചു ഒരാഴ്ചയാണ് ക്ഷീര വികസന വകുപ്പിന്റെ പാൽ പരിശോധന ക്യാമ്പ്. പാലിന്റെ ഗുണമേന്മ, കൃത്യമായ പാക്കേജിങ്, പാലിലെ വിവിധ ഘടകങ്ങൾ, മായം ചേർക്കൽ തുടങ്ങിയ കാര്യങ്ങളാണ് ക്യാമ്പിൽ പരിശോധിക്കുന്നത്. 

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. പി ബിന്ദുമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ നിഷ വി ഷെരീഫ്, ലാബ് ടെക്‌നിഷ്യൻ ആർ.  മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.

date