Skip to main content
ജില്ലാ തല ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം കളക്ടര്‍ ഡോ രേണു രാജ് നിര്‍വ്വഹിക്കുന്നു. ഡി.ടി.പി.സി. അംഗം പി.ആർ. റെനീഷ് സമീപം

ജില്ലാതല ഓണാഘോഷങ്ങള്‍  ചൊവാഴ്ച്ച  മുതല്‍

 

10 വേദികളിൽ 22 പരിപാടികൾ

മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

രണ്ടു വര്‍ഷത്തിനുശേഷം എറണാകുളം ജില്ലയില്‍ വിപുലമായ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും. ആഘോഷങ്ങളുടെ ഭാഗമായി ലാവണ്യം 2022 എന്ന പേരില്‍ 7 ദിവസത്തെ  വിപുലമായ പരിപാടികള്‍  ജില്ലയില്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അറിയിച്ചു. 

   ചൊവാഴ്ച്ച ( സെപ്റ്റംബർ‍ 6 ) വൈകിട്ട് 5 ന്  എറണാകുളം ദര്‍ബാര്‍ ഹാൾ മൈതാനം വേദിയില്‍  ഓണാഘോഷങ്ങൾ  വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പകല്‍പ്പൂരത്തില്‍ വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും.

         ചടങ്ങില്‍ ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി  പങ്കെടുക്കും. ടി ജെ വിനോദ് എം എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡന്‍ എം.പി, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാർ എന്നിവർ മുഖ്യാതിഥികളാകും.  എം.എല്‍.എമാരായ കെ. ജെ. മാക്‌സി ,അഡ്വ. പി. വി. ശ്രീനിജിന്‍, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ്,  സി.എസ്.എം.എല്‍ എം.ഡി എസ്. ഷാനവാസ് ,ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  ജോര്‍ജ്ജ് ഇടപ്പരത്തി, ഹബീബി,   ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, വാര്‍ഡ് കൗണ്‍സിലര്‍  പത്മജാ മേനോന്‍, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പുതുതായി ആരംഭിക്കുന്ന ഹോട്ട് എയര്‍ ബലൂണിന്റെ പരീക്ഷണപറക്കലും ഉദ്ഘാടനം ചെയ്യും. 

     വൈകീട്ട് 6 ന് ഓണക്കളിയും സംഗീത സംവിധായകന്‍  അല്‍ഫോന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഗീതോല്‍സവവും അരങ്ങേറും. 

നഗരത്തിലെ വേദിക്കു പുറമെ ജില്ലയിലെ മറ്റ്  പത്ത് വേദികളിലും ഇത്തവണ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കും.  എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്തിനു  പുറമെ ഫോര്‍ട്ട്കൊച്ചി ., കടമ്പ്രയാര്‍, ഭൂതത്താന്‍കെട്ട്, പിറവം, പെരുമ്പാവൂര്‍, തിരുമാറാടി, പാമ്പാക്കുട, വൈപ്പിന്‍ എന്നിവിടങ്ങളും  ഓണാഘോഷ പരിപാടികൾക്ക് വേദിയാകും.  22 കലാപരിപാടികളാണ്  വിവിധ വേദികളിലായി അരങ്ങേറുന്നത്.
    
ഫോര്‍ട്ട് കൊച്ചി പള്ളത്ത് രാമന്‍ സാംസ്‌ക്കാരിക കേന്ദ്രത്തില്‍(വെളി) സെപ്റ്റംബര്‍ 7 മുതല്‍ 3 ദിവസങ്ങളിലായി ഓണാഘോഷം നടത്തും. സെപ്റ്റംബര്‍ 7 ന് വൈകിട്ട് 7ന്  ആലപ്പുഴ റെഡ് ആര്‍മി ശിങ്കാരി മേളം അവതരിപ്പിക്കും. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8ന് വൈകീട്ട് 7ന്  കോഴിക്കോട് ശ്രീനിവാസന്റെ  തീച്ചാമുണ്ടി തെയ്യം ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 10ന്  വൈകീട്ട്  7ന് മറിമായം ടീം  മെഗാ കോമഡി ഷോ അവതരിപ്പിക്കും. 
കടമ്പ്രയാറിന്റെ ഭാഗമായി ഇന്‍ഫോ പാര്‍ക്കില്‍ സെപ്റ്റംബര്‍ 6 ന്  ഉച്ചക്ക് 2.30 മുതല്‍  5 വരെ ഓണ വിളംബര ഘോഷയാത്രയും വിവിധ ഓണ പരിപാടികളും നടത്തും.  കൊച്ചി കോണ്‍സീറേജ്  അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും, തിരുവാതിര, പുലികളി, പൂതനാട്ടം, തെയ്യം, ചെണ്ടമേളം, സ്റ്റാന്റ് അപ്പ് കോമഡി, ഡി ജെ, എന്നിവയും ഉണ്ടായിരിക്കും.  കടമ്പ്രയാര്‍ വേദിയില്‍ പി സി ചന്ദ്രബോസ് വണ്‍മാന്‍ ഷോ അവതരിപ്പിക്കും.

ഭൂതത്താന്‍കെട്ട് ഓപ്പണ്‍ എയര്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 10ന് വൈകി‍ട്ട് 6ന്  റിവര്‍ റ്റേണ്‍സ്  ഊരാളി ബാന്റ് പ്രോഗ്രാമും മെഗാഷോയും അവതരിപ്പിക്കും. 

പിറവം ബസ്റ്റാന്റ് നഗറില്‍ സെപ്റ്റംബര്‍ 11 ന് വൈകിട്ട് 7.00ന് എ .എം. എന്‍ ഈവന്റ്‌സ് അവതരിപ്പിക്കുന്ന ആല്‍മരം ബാന്റ് ഷോ ഉണ്ടായിരിക്കും. 

സെപ്റ്റംബര്‍ 7ന് വൈകിട്ട്  6ന് പെരുമ്പാവൂര്‍  പെരിയാര്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ മനോജ് ഗിന്നസിന്റെ നേതൃത്വത്തില്‍ കൊച്ചിന്‍ നവോദയുടെ മെഗാഷോ ഉണ്ടായിരിക്കും. 
തിരുമാറാടി മണ്ണത്തൂര്‍ മീഡിയ ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 10ന് വൈകിട്ട്  7.00ന്  ജോണി മാരായമുട്ടം കഥാപ്രസംഗം അവതരിപ്പിക്കും.
സെപ്റ്റംബര്‍ 11ന് വൈകിട്ട് 7ന്  അനില്‍കുമാര്‍ ഏകലവ്യ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ ഉണ്ടായിരിക്കും,  

 പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തിനു സമീപം   സെപ്തംബര്‍ 12ന് വൈകിട്ട്  7ന്    കോലഞ്ചേരി ദേവരാജ സഹൃദയ സംഗീദ സദസ്സ് അവതരിപ്പിക്കും ദേവരാജ ഗാന സദസ്സും നടത്തും. 

വൈപ്പിന്‍ കുഴിപ്പിള്ളി ബീച്ചില്‍ സെപ്റ്റംബര്‍ 3 മുതല്‍ 6 വരെ  ആര്‍പ്പോ 202എന്ന പേരില്‍ വിവിധ പരിപാടികളും നടത്തും. വിവിധ മത്‌സരങ്ങളും തനത് കലാരൂപങ്ങളും ഭാരത് ഭവന്റെ ഇന്ത്യന്‍ മഹോത്‌സവം തുടങ്ങിയവ നടക്കും.
എല്ലാ പൊതു ജനങ്ങള്‍ക്കും പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.
ജില്ലാതലഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനവും ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. ഡി.ടി.പി.സി അംഗം പി.ആര്‍. റിനീഷ് ലോഗോ കളക്ടര്‍ക്ക് കൈമാറി.

date