Skip to main content

സാമൂഹ്യനീതി വകുപ്പിന്റെ 31 സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി 

 

സാമൂഹ്യനീതി വകുപ്പിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട 31 സേവനങ്ങള്‍ ഇനി മുതല്‍ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് ലഭ്യമാവുക. അതിനാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഭിന്നശേഷി ക്ഷേമം, പ്രൊബേഷന്‍ & ആഫ്റ്റര്‍ കെയര്‍, വയോജന ക്ഷേമം, ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം തുടങ്ങി വിവിധ വിഭാഗത്തിലുള്ള പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനായാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ എത്രയും വേഗം സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പി ക്കണം. 

വെബ്‌സൈറ്റ് വിലാസം sjd.kerala.gov.in (സാമൂഹ്യനീതി വകുപ്പ് ), suneethi.sjd.kerala.gov.in ( സുനീതി പോര്‍ട്ടല്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 
ഫോണ്‍ 0484 2425377

date