Skip to main content
അഗതി കേരളം പദ്ധതിയിൽപ്പെടുത്തി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ആശ്രയ കുടുംബങ്ങൾക്കായി നടത്തിയ ഓണാഘോഷം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആശ്രയ കുടുംബങ്ങൾക്ക് ഓണസദ്യ 

 

ആശ്രയ കുടുംബങ്ങൾക്ക് ഓണപ്പുടവയും ഓണക്കിറ്റും ഓണസദ്യയും ഒരുക്കി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. അഗതി കേരളം പദ്ധതിയിൽപ്പെടുത്തി കുടുംബശ്രീയും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അനൂപ് ജേക്കബ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജലജ മോഹനൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത് മ്യാലിൽ, എം.എം.ബഷീർ, മെമ്പർമാരായ എ.പി.സുഭാഷ്, പി.രാജൻ, ബീനമുകുന്ദൻ, സെക്രട്ടറി ബി.സമീന,  സി.ഡി.എസ്.ചെയർപേഴ്സൺ കർണ്ണകി രാഘവൻ, വൈസ് ചെയർപേഴ്സൺ സരിത തുടങ്ങിയവർ പങ്കെടുത്തു.

date