Skip to main content

നഗരമുണർത്തി സാംസ്കാരിക ഘോഷയാത്ര

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശ നിമിഷങ്ങളിലേക്ക് ആലപ്പുഴ നഗരത്തെ സ്വാഗതം ചെയ്ത് സാംസ്കാരിക ഘോഷയാത്ര.

വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, പുലിക്കളി, കരകാട്ടം, മയിലാട്ടം, കളരിപ്പയറ്റ് തുടങ്ങിയവ ഘോഷയാത്രയ്ക്ക് പൊലിമയേകി.

 സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി. ,  റെഡ് ക്രോസ്സ് വോളണ്ടിയർമാർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്രയുടെ ഭാഗമായത്. 

ഇ.എം.എസ്. സ്റ്റേഡിയത്തിൽ  ആരംഭിച്ച‌ ഘോഷയാത്ര അഡ്വ.എ.എം ആരിഫ് എം.പി ഫ്ലാഗ് ഓഫ്‌ ചെയ്തു.

ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, കൾച്ചറൽ കമ്മിറ്റി കൺവീനർ പി.എസ്.എം. ഹുസൈൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ. ഷാനവാസ്‌, ബീന രമേശ്‌, കെ. ബാബു, ആർ. വിനീത, കൗൺസിലർമാരായ എം. ജി. സതീദേവി, പി.രതീഷ്, സലീം മുല്ലാത്ത്, ഡി.പി.സി. അംഗം ഡി.പി. മധു, പ്രോഗ്രാം കമ്മിറ്റി കോ-ഓർഡിനേറ്റർ ബി. നീതുലാൽ എന്നിവർ നേതൃത്വം നൽകി.

ഘോഷയാത്ര നഗര ചത്വരത്തിൽ സമാപിച്ച ശേഷം നടന്ന സാംസ്കാരിക സമ്മേളനം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്‌ഘാടനം ചെയ്തു. 

നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, പി.കെ.മേദിനി, സംഗീത സംവിധായകൻ ജെറി അമൽദേവ്, അലിയാർ എം. മാക്കിയിൽ, പുന്നപ്ര ജ്യോതികുമാർ, പി.എസ്‌.എം. ഹുസൈൻ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date