Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി;മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്രമീകരണങ്ങള്‍

 

?ഫിനിഷിംഗ് പോയിന്റിലേക്കും നെഹ്‌റു പവലയിലനിലേക്കും പ്രത്യേകം മീഡിയ പാസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിനിഷിംഗ് പോയിന്റില്‍ നീല നിറത്തിലുള്ള പാസും നെഹ്‌റു പവലിയനില്‍ ചുവപ്പ് നിറത്തിലുള്ള പാസുമാണ്.

?ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍നിന്നും വിതരണം ചെയ്ത മീഡിയ പാസുള്ളവരെ പാസ് പരിശോധിച്ചശേഷം ഡി.ടി.പി.സി ജെട്ടിയില്‍നിന്നും ബോട്ടിലായിരിക്കും അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുക.

?ആദ്യ ബോട്ട് നാളെ(സെപ്റ്റംബര്‍ 4)  രാവിലെ 11.30നും രണ്ടാമത്തെ ബോട്ട് 12.30നുമാണ് പുറപ്പെടുക. 

?ബോട്ടില്‍ കയറും മുന്‍പ് പാസിനൊപ്പം വിതരണം ചെയ്തിട്ടുള്ള ഫുഡ് കൂപ്പണ്‍ നല്‍കി ഉച്ചഭക്ഷണം ഉള്‍പ്പെടുന്ന കിറ്റ് വാങ്ങാം. ഡി.ടി.പി.സി ജെട്ടിയില്‍ മാത്രമാകും കിറ്റ് വിതരണം ചെയ്യുക.

date