Skip to main content

ജില്ലാതല അധ്യാപക ദിനാഘോഷം റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

 

ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 5ന് റവന്യൂമന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. കേരള സംഗീതനാടക അക്കാദമി ഹാളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. ടി എന്‍ പ്രതാപന്‍ എം പി അധ്യാപകദിന സന്ദേശം നല്‍കും. മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകസമിതി ചെയര്‍മാന്‍ ഡോ.സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പി ചിത്രന്‍ നമ്പൂതിരിപ്പാടിനെയും കഴിഞ്ഞ വര്‍ഷം ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വിദ്യാഭ്യാസ-കായികകാര്യസ്ഥിരം സമിതി 
ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ എ വി വല്ലഭന്‍, ജില്ലാതല വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, അധ്യാപകസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ചെയര്‍മാനായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ ജനറല്‍ കണ്‍വീനര്‍ ആയും സംഘാടക സമിതി രൂപീകരിച്ചു.

date