Skip to main content

കുന്നംകുളത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

 

കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. എ സി മൊയ്തീന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. കുന്നംകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന   യോഗത്തില്‍ സിഎംടി നോഡല്‍ ഓഫീസര്‍ ശ്രീമാല, ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ഐ രാജേന്ദ്രന്‍, ടി ആര്‍ ഷോബി, മീന സാജന്‍, രേഷ്മ ഇ എസ്, ചിത്ര വിനോബാജി, പൊതുമരാമത്ത് റോഡ്‌സ്, ബില്‍ഡിംഗ്‌സ്, ബ്രിഡ്ജസ്, മെയിന്റനന്‍സ്, കെആര്‍എഫ്ബി, കിഫ്ബി, കെഎസ്ടിപി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, റവന്യൂ, സര്‍വ്വെ വിഭാഗം, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date