Skip to main content

കൃഷി വകുപ്പിന്റെ ഓണം വിപണി ജില്ലാതല ഉദ്ഘാടനം ഇന്ന്

കോട്ടയം: ഓണക്കാലത്ത് പഴം, പച്ചക്കറികളുടെ വിപണി നിയന്ത്രിക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ഹോർട്ടികോർപ്പുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണിയ്ക്ക് ഇന്നു(സെപ്റ്റംബർ 4)തുടക്കം. വിപണിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ നാലിന് രാവിലെ 11ന് തലയാഴം കൃഷിഭവനിൽ സി.കെ ആശ എം.എൽ.എ നിർവഹിക്കും.
 തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, മറ്റ് ജനപ്രതിനിധികൾ, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ നാലു മുതൽ ഏഴുവരെയാണ് ഓണം വിപണി സംഘടിപ്പിക്കുന്നത്.

(കെ.ഐ.ഒ.പി.ആര്‍ 2109/2022)

date