Skip to main content

മൈക്രോപ്ലാൻ   പ്രകാശനം ചെയ്തു

കോട്ടയം: മരങ്ങാട്ടുപള്ളി  പഞ്ചായത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ മൈക്രോപ്ലാൻ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന് നൽകി പ്രകാശനം ചെയ്തു. അതിദരിദ്രകുടുംബങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, വീട്, വീട് അറ്റകുറ്റപ്പണി, സ്വയം തൊഴിൽ എന്നിവയും അടിസ്ഥാനരേഖകളായ റേഷൻ കാർഡ്, ആധാർ കാർഡ് സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവ ഇല്ലാത്തവർക്ക് അടിയന്തരമായി അവ ലഭ്യമാക്കാനും സഹായിക്കുന്ന സമഗ്ര മൈക്രോ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. പഞ്ചായത്തിൽ അതിദരിദ്രരായ 10 കുടുംബങ്ങളാണുള്ളത്. ഓണാഘോഷങ്ങളുടെ ഭാഗമായി പത്ത് കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി വി.കെ ശ്രീകുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

(കെ.ഐ.ഒ.പി.ആര്‍ 2122/2022)

date