Skip to main content

ചിറക്കടവിൽ വായ്പ, ലൈസൻസ് മേള സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കടവ് ഗ്രാമപഞ്ചായത്ത് വായ്പ, ലൈസൻസ് മേള നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സുമേഷ് ആൻഡ്രൂസ്, പാമ്പാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ. വി. രാജൻ, വാർഡ് മെമ്പർ അഭിലാഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ഉഷ പ്രകാശ് എന്നിവർ സംസാരിച്ചു. മേളയിൽ പങ്കെടുത്ത മൂന്ന് സംരംഭകർക്ക് ലൈസൻസുകൾ കൈമാറി. ഏഴ് സംരംഭകർക്ക് ലോൺ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവർ മേളയിൽ ഹെൽപ്പ് ഡെസ്‌ക് ഒരുക്കി.

(കെ.ഐ.ഒ.പി.ആര്‍ 2123/2022) 

date