Skip to main content

ആഘോഷ് 2022 ഓണാഘോഷം ഇന്ന്

കോട്ടയം: ഏറ്റുമാനൂർ നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നഗരസഭയിലെ മുതിർന്ന പൗരൻമാർക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 'ആഘോഷ് 2022' എന്ന പേരിൽ ഇന്ന് (സെപ്റ്റംബർ നാല് ) രാവിലെ 9.30ന് ഏറ്റുമാനൂർ എസ്.എഫ്.എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിക്കര അധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ജോസ് ജോസഫ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിക്കും. നഗരസഭ ഉപാധ്യക്ഷൻ കെ.ബി. ജയമോഹൻ, സ്ഥിരം സമിതി അധ്യക്ഷരായ വിജി ജോർജ്, അജിത ഷാജി, ബീന ഷാജി, വി.എസ്. വിശ്വനാഥൻ, എസ്. ബീന, നഗരസഭ കൗൺസിലർമാർ, എസ്.എഫ്.എസ് സ്‌കൂൾ മാനേജർ ഫാ. ജോസ് പറപ്പള്ളി, നഗരസഭ സെക്രട്ടറി കവിത എസ് കുമാർ, വയോമിത്രം കോ- ഓർഡിനേറ്റർ ട്രീസാ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

 

(കെ.ഐ.ഒ.പി.ആര്‍ 2125/2022) 

date