Skip to main content

കടലുണ്ടിയിൽ ഓണച്ചന്ത ആരംഭിച്ചു

 

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു.
 45 സ്റ്റാളുകളാണ് ചന്തയിലുള്ളത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മസേനയുടെയും കൃഷിഭവന്റെയും  നേതൃത്വത്തിലുള്ള പച്ചക്കറി സ്റ്റാളും  ഒരുക്കിയിട്ടുണ്ട്.വിഷരഹിതമായ നാടൻ പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാണ്.
ചന്തയിൽ നാടൻ ഡബ്ല്യൂ സി ടി തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നുണ്ട്. തൈക്ക് 50 രൂപയാണ് വില. സർക്കാർ നിശ്ചയിച്ച ന്യായവിലയിലാണ് പച്ചക്കറികൾ വിൽക്കുന്നത്.

date