Skip to main content

രാമനാട്ടുകരയിൽ ഓണച്ചന്ത തുടങ്ങി

രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും  സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു,

രാമനാട്ടുകര അങ്ങാടിയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ചന്തയാണ് തുടങ്ങിയത്.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി ടി നദീറ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി കെ അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ പികെ സജ്‌ന, കെ ജൈസൽ,കാർഷിക വികസന സമിതി അംഗങ്ങളായ പാച്ചീരി സൈതലവി,ഷാജി, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

date