Skip to main content

തിരുവള്ളൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു 

 

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

പച്ചക്കറി, ഇലക്കറി, പഴ-കിഴങ്ങ് വർഗ്ഗങ്ങൾ, ധാന്യപ്പൊടികൾ, ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, പാനീയങ്ങൾ, പ്രകൃതിദത്ത ശുചീകരണ വസ്തുക്കൾ തുടങ്ങിയവ ചന്തയിൽ വില്പനയ്ക്കുണ്ട്.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ബവിത്ത് മലോൽ, ഗോപീ നാരായണൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസീന ബാബു, ടി പി മനീഷ തുടങ്ങിയവർ സംസാരിച്ചു.

date