Skip to main content

എരുമപ്പെട്ടി ഹയര്‍ സെക്കന്ററി സ്കൂൾ  ഗ്രൗണ്ടിന് 2 കോടിയുടെ നവീകരണം

 

കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി സ്കൂള്‍ ഗ്രൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  എ സി മൊയ്തീന്‍ എംഎൽഎ നിര്‍വ്വഹിച്ചു.  രണ്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇലവന്‍സ് ഫു‍ട്ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, സിന്തറ്റിക് ട്രാക്കോടുകൂടിയ ലോംഗ് ജംപ് പിറ്റ്, ഗ്രൗണ്ട് ഡെവലപ്മെന്റ്, ചുറ്റുമതില്‍ നിര്‍മ്മാണം, സ്റ്റോര്‍ റൂം കം ടോയ്ലെറ്റ് ബ്ലോക്ക്, ബോര്‍വെല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിന് ശേഷം എ സി മൊയ്തീന്‍ എംഎല്‍എയുടെ ശ്രമഫലമായി വികസിതമാകുന്ന മണ്ഡലത്തിലെ രണ്ടാമത്തെ ഗ്രൗണ്ടാണ് എരുമപ്പെട്ടിയില്‍ നിര്‍മ്മാണം ആരംഭിക്കുന്നത്.

എരുമപ്പെട്ടി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍,  ഡിഡിഇ ടി വി മദനമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,  സ്കൂള്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date