Skip to main content

കുന്നംകുളത്ത് ഓണം സ്പെഷ്യൽ  ലഹരി വിരുദ്ധ ഡ്രൈവ് സംഘടിപ്പിക്കും

 

എക്സൈസും പൊലീസും സംയുക്തമായി  ഓണക്കാലത്ത് കുന്നംകുളം മേഖലയിൽ  ലഹരി വിരുദ്ധ ഡ്രൈവുകള്‍  സംഘടിപ്പിക്കും. എ സി മൊയ്തീൻ എം എൽ എയുടെ അധ്യക്ഷതയിൽ  ചേർന്ന എക്സൈസ് വകുപ്പിന്റെ കുന്നംകുളം താലൂക്ക്തല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കാനിരിക്കുന്ന സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിന് ആവശ്യമായ അടിത്തട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. നഗരസഭ  എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ് നിലവിലെ സ്ഥിതി  റിപ്പോര്‍ട്ട് ചെയ്തു.

നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന  യോഗത്തിൽ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഐ രാജേന്ദ്രന്‍, ടി ആര്‍ ഷോബി, മീന സാജന്‍, ഇ എസ് രേഷ്മ, കുന്നംകുളം എസ്എച്ച്ഒ ഷാജഹാന്‍, എഇഒ സിറാജ് എം എസ്,  ഡെപ്യൂട്ടി തഹസില്‍ദാര്‍ തോംസണ്‍, ചൊവ്വന്നൂര്‍ ബിഡിഒ വിനീത്, ജനപ്രതിനിധികള്‍, മദ്യവിരുദ്ധ സമിതി പ്രതിനിധികള്‍  തുടങ്ങിയവർ പങ്കെടുത്തു.

date