Post Category
പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഓണക്കോടി നല്കി
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂക്കുതല പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഓണക്കോടി നല്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സൈഫുദ്ധീന്‍ മുഖ്യാതിഥിയായി. വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണവും മിസിരിയ സൈഫുദ്ധീന്‍ നിര്‍വഹിച്ചു. സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.എച്ച് റംഷീന നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഓണക്കോടി ബ്ലോക്ക് അംഗം പി.അജയന് വിതരണം ചെയ്തു. ടി.രാമദാസ് മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് അംഗങ്ങളായ കരുണാകരന്, ആശാലത എസ്.സി.ഡി. ഒ.ഷിഹാബ്, ബി.ഡി.ഒ.അമല്‍ദാസ്, വാര്ഡന് ശോഭ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments