Skip to main content

കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കം

 

കുടുംബശ്രീ ജില്ലാമിഷനും കുടുംബശ്രീ ആലംങ്കോട് സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് തുടക്കം. ചങ്ങരംകുളത്ത് ആരംഭിച്ച മേള പി.നന്ദകുമാര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീര്‍ അധ്യക്ഷനായി. ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്് പ്രഭിത ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ആരിഫ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷന്‍ പി.വിജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷഹന നാസര്‍, സി.കെ പ്രകാശന്‍, പഞ്ചായത്ത് അംഗങ്ങളായ സുജിത സുനില്‍, ചന്ദ്രമതി, നിംന ചെമ്പ്ര, ശശി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനിത ദിനേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ വിപണന മേള നടക്കും.

date