Skip to main content

കാലിക്കറ്റ് സര്‍വകലാശാലയില്‍ സാഹസിക പാര്‍ക്ക്

കാലിക്കറ്റ് സര്‍വകലാശാലാ  അഡ്വഞ്ചര്‍ പാര്‍ക്കൊരുക്കി കായികവിഭാഗം. സാഹസികത ഇഷ്ടപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒഴിവു സമയം ഇവിടം ഉപയോഗപ്പെടുത്താനാകുമെന്ന് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. രണ്ട് കമാന്‍ഡോ നെറ്റ്, ഹാങിങ് ലാഡര്‍, ഹാങിങ് പാത്ത് വേ, മിനി ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ടെന്റുകള്‍ എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്. ഖൊ ഖോ കോര്‍ട്ടിന് സമീപത്തായാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.

date