Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

 

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഡിസംബര്‍31 വരെയുളള കാലയളവില്‍    കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മാണം, അസാമാന്യ ധൈര്യത്തിലുടെ നടത്തിയ പ്രവര്‍ത്തനം  എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള ആറിനും 18 നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ നിന്നാണ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍   ഉള്‍ക്കൊളളുന്ന  സിഡി/ പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. കേന്ദ്ര സര്‍ക്കാറിന്റെ 'നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ്  ഫോര്‍   എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ്' കരസ്ഥമാക്കിയ കുട്ടികളെ അവാര്‍ഡിന്  പരിഗണിക്കുന്നതല്ല. ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കില്ല. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ്    അവാര്‍ഡ്. 25000 രൂപയാണ് പുരസ്‌ക്കാര തുക. കുട്ടികളെ 6-11 വയസ് വരെയും, 12-18 വയസ്സ് വരെയും  ഉള്ള  രണ്ട്   വിഭാഗങ്ങളിലായി  തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് (611,1218)വയസുകാരുടെ രണ്ട്   വിഭാഗങ്ങളിലായി  തിരിച്ചു  അവാര്‍ഡ് നല്‍കും. നിശ്ചിത ഫോര്‍മാറ്റില്‍ ഉള്ള അപേക്ഷ - ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, 676121 എന്ന വിലാസത്തില്‍ അവസാന തീയതിയായ 2022 സെപ്തംബര്‍ 30 നകം ലഭിക്കത്തക്ക വിധം അയക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസിലോ 04832978888, 9846194396 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. വിശദ വിവരങ്ങള്‍ www.wcd.kerala.gov.in ലും ലഭിക്കും.

date